ന്യൂഡൽഹി: ഉത്സവകാലത്ത് കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ 26 ലക്ഷം രോഗികളുണ്ടാവുമെന്ന് സർക്കാർ സമിതിയുടെ മുന്നറിയിപ്പ്. ശൈത്യകാലത്ത് കോവിഡ് വ്യാപനം വർധിക്കുമെന്ന് സമിതി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്ത് വരുന്നത്. ഇന്ത്യയിൽ ദസ്റ ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
വി.കെ പോളിെൻറ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇന്ത്യയിലെ കോവിഡ് വ്യാപന തോതിനെ കുറിച്ചും ലോക്ഡൗൺ സ്വാധീനങ്ങളെ കുറിച്ചുമായിരുന്നു പഠനം.
ഒരു മാസത്തിനുള്ള 26 ലക്ഷം പേർക്ക് വരെ കോവിഡ് ബാധിച്ചേക്കാം. ശൈത്യകാലത്ത് കോവിഡിെൻറ രണ്ടാം തരംഗമുണ്ടായേക്കാമെന്നും സമിതി കണ്ടെത്തി. ജില്ലാതലങ്ങളിലും അതിന് മുകളിലെ തലങ്ങളിലുമുള്ള ലോക്ഡൗൺ ഇനി കാര്യക്ഷമമാവില്ല. അടുത്ത വർഷം ആദ്യത്തോടെ കോവിഡ് രാജ്യത്ത് നിയന്ത്രണവിധേയമാകുമെന്നും സമിതി വിലയിരുത്തി.
രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 61,871 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബാധിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 74,94,551 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.