ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ആപ്പിൾ സ്റ്റോർ മാനേജറെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ട്വിറ്ററിൽ പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ എഫ്.െഎ.ആർ. ഒരു ഹിന്ദുവായിട്ട് കൂടി എന്തുകൊണ്ടാണ് വിവേക് തിവാരി എന്ന യുവാവ് കൊല്ലപ്പെട്ടതെന്നായിരുന്നു കെജ്രിവാൾ ട്വീറ്റ് ചെയ്തത്.
എന്തിനാണ് വിവേകിനെ കൊന്നത്? അയാൾ ഒരു ഹിന്ദുവായിരുന്നു. ബി.ജെ.പി നേതാക്കൾ രാജ്യമൊട്ടാകെ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയാണ്. മനസ്സിലെ തിരശ്ശീല മാറ്റി നോക്ക്. ഹിന്ദുവിെൻറ നന്മക്ക് വേണ്ടിയുള്ള പാർട്ടിയല്ല ബി.ജെ.പി. ഭരണം പിടിക്കാൻ എല്ലാ ഹിന്ദുക്കളെയും കൊല്ലേണ്ടി വന്നാൽ രണ്ട് മിനിറ്റ് ചിന്തിക്കാൻ പോലും അവർ മെനക്കെടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം ബി.ജെ.പി നേതാക്കളെ അപകീർത്തിപ്പെടുത്തിയതിനും ജാതി-മത വിഭാഗങ്ങളിൽ ശത്രുത പരത്താൻ ശ്രമിച്ചു എന്നും കാട്ടി ബി.ജെ.പിയുടെ ഡൽഹിയിലെ ഒൗദ്യോഗിക വക്താവായ അശ്വിനി ഉപാധ്യായ് കെജ്രിവാളിനെതിരെ പരാതി നൽകി.
38കാരനായ വിവേക് തിവാരി സഞ്ചരിച്ച കാര്‍ പൊലീസ് ബൈക്കിൽ ഇടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ഇക്കാര്യം കാറില്‍ ആപ്പിൾ മാനേജറിന് ഒപ്പമുണ്ടായിരുന്നയാള്‍ നിഷേധിച്ചിരുന്നു. പൊലീസുകാരായ പ്രശാന്ത് കുമാറിനും ഒപ്പമുള്ള സന്ദീപ് കുമാറിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
विवेक तिवारी तो हिंदू था? फिर उसको इन्होंने क्यों मारा? भाजपा के नेता पूरे देश में हिंदू लड़कियों का रेप करते घूमते हैं?
— Arvind Kejriwal (@ArvindKejriwal) September 30, 2018
अपनी आँखों से पर्दा हटाइए। भाजपा हिंदुओं की हितैषी नहीं है। सत्ता पाने के लिए अगर इन्हें सारे हिंदुओं का क़त्ल करना पड़े तो ये दो मिनट नहीं सोचेंगे https://t.co/A2LhxrVNpv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.