മയക്കുമരുന്ന്​ കേസ്​: ബോളിവുഡ്​ നടൻ അർജുൻ രാംപാലിനെ എൻ.സി.ബി ചോദ്യം ചെയ്യുന്നു

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന്​ ഇടപാടുകളുമായി ബന്ധപ്പെട്ട്​ നടൻ അർജുൻ രാംപാലിനെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. തിങ്കളാഴ്​ച അർജുൻറെ വീട്ടിൽ എൻ.സി.ബി പരിശോധന നടത്തിയിരുന്നു. തുടർന്ന്​ മുംബൈയിലെ എൻ.സി.ബി ഓഫിസിൽ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്​ച ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

അർജു​െൻറ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻ.സി.ബി രണ്ടാമതും കസ്​റ്റഡിയിലെടുത്തിരുന്നു. തുടർന്ന്​ ഗബ്രിയേലയെ ബുധനാഴ്​ച എൻ.സി.ബി ചോദ്യം ചെയ്​തു. കേസിൽ നേരത്തേ അഗിസിലാവോസിന്​ ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്ക്​ രാജ്യാന്തര മയക്കുമരുന്ന്​ മാഫിയയുമായി ബന്ധമുണ്ടെന്നാണ്​ എൻ.സി.ബിയുടെ സംശയം.

ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരിമാഫിയയിലേക്കും നീളുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം ബോളിവുഡ്​ നിർമാതാവ്​ ഫിറോസ്​ നദിയാവാലയുടെ ഭാര്യ ഷബാനയെ എൻ.സി.ബി അറസ്​റ്റ്​ ചെയ്​തിരുന്നു. ഇവരുടെ ഫ്ലാറ്റിൽനിന്ന്​ കഞ്ചാവ്​ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.