ന്യൂഡൽഹി: സൈനികരുടെ എണ്ണം കുറച്ച് പുത്തൻ സാേങ്കതിക വിദ്യയുൾക്കൊള്ളുന്ന ആയുധങ്ങളുമായി സ്വയം നവീകരിക്കാൻ കരസേന ഒരുങ്ങുന്നു. 1.5ലക്ഷത്തോളം ൈസനികരെ കുറച്ച് പകരം സാേങ്കതിക വിദ്യകൾ പുതുക്കാനാണ് സേനയുടെ ആലോചന. 1.5 ലക്ഷം പേരെ കുറക്കുന്നതിലൂടെ 5000 കോടി മുതൽ 7000 കോടി രൂപ വരെ ലാഭിക്കാമെന്നും ഇൗ തുക ഉപയോഗിച്ച് ആയുധങ്ങൾ വാങ്ങാമെന്നുമാണ് കണക്കുകൂട്ടൽ എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ സേനയുടെ ആകെ ബജറ്റിെൻറ 83 ശതമാനവും ( 1.28 ലക്ഷം കോടി രുപ) ദൈന്യംദിന പ്രവർത്തനങ്ങൾക്കും ശമ്പളത്തിനും വേണ്ടിയാണ് ചെലവഴിക്കുന്നത്. സൈനികരുടെ പെൻഷൻ തുക കൂടാതെയുള്ള കണക്കാണിത്. ബജറ്റിെൻറ 17 ശതമാനമായ 26,826 കോടി രൂപയാണ് പ്രധാന ചെലവുകൾക്ക് ഉപയോഗിക്കുന്നത്. ഇത് അപര്യാപ്തമാണെന്നാണ് സേനയുെട കണ്ടെത്തൽ. അടുത്ത വർഷങ്ങളിൽ ആളുകളെ കുറക്കുന്നതിലൂടെ 7000 കോടി രൂപ വരെ പ്രധാന ചെലവിലേക്ക് കണ്ടെത്താമെന്നും ഇതുവഴി മൂലധന ബജറ്റ് 31,826 കോടിക്കും 33,826 കോടിക്കുമിടയിൽ എത്തുമെന്നും കരുതുന്നു.
സൈന്യത്തിെൻറ 68 ശതമാനം ഉപകരണങ്ങളും പഴക്കമേറിയതാണെന്ന് മാർച്ചിൽ സേനയുടെ ഉപമേധാവി ലെഫ്. ജനറൽ ശരത് ചന്ദ് പാർലമെൻററി പാനലിനെ അറിയിച്ചിരുന്നു. 24 ശതമാനം ആയുധങ്ങൾ മാത്രമാണ് നിലവിലുള്ളവ. എട്ടു ശതമാനം മാത്രമാണ് അത്യാധുനിക ഉപകരണങ്ങളെന്നും സേന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. എത്രയും പെെട്ടന്ന് സേനയെ ആധുനിക വത്കരിക്കണമെന്നും അതിന് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും ശരത് ചന്ദ് പാർലമെൻററി പാനലിനെ അറിയിച്ചിരുന്നു.
ആളുകളുടെ എണ്ണം കുറക്കുന്നതിനുള്ള ശിപാർശയെ കുറിച്ച് ചിന്തിക്കുന്നതേയുള്ളൂവെന്നും നിലവിലുള്ള ആർക്കും ജോലി നഷ്ടമാകില്ലെന്നും സൈനിക വൃത്തങ്ങൾ പറയുന്നു. സേനയിൽ നിന്ന് വർഷം 60,000 പേർ വിരമിക്കുന്നുണ്ട്. ആളുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം സ്വീകരിക്കുകയാണെങ്കിൽ വർഷാവർഷം നടക്കുന്ന റിക്രൂട്ട്മെൻറ് ഒഴിവാക്കിയാകും പദ്ധതി നടപ്പിലാക്കുക എന്നും ൈസനിക വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.