ഭീകരരുടെ സാന്നിധ്യത്തെ തുടർന്ന് ഉധംപൂർ ജില്ലയിൽ സൈന്യത്തിന്റെ തിരച്ചിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും സൈന്യവും സംയുക്തമായി ചൊവ്വാഴ്ച രാത്രി മുതൽ തിരച്ചിൽ ആരംഭിച്ചു. പട്നിറ്റോപ്പിനടുത്തുള്ള അകർ വനം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന നിരീക്ഷിച്ചുവരികയായിരുന്നു. ഭീകരരെ പിടികൂടാനുള്ള സൈനിക നടപടികൾ പുരോഗമിക്കുകയുമാണെന്ന് അധികൃതർ അറിയിച്ചു.

കിഷ്ത്വാറിലെ നൗനട്ടയിലും ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്തുമുള്ള വനമേഖലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഞായറാഴ്ച രണ്ട് തവണ ഏറ്റുമുട്ടലുണ്ടായിരുന്നു. തുടർന്ന് ഭീകരർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Tags:    
News Summary - Army search in Udhampur district following the presence of terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.