ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി ഏകപക്ഷീയമായി മാറ്റാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കരസേന മേധാവി ജനറൽ എം.എം. നരവനെ. സൈനിക ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോയവർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ചൈനയുമായി 14 വട്ടം ചർച്ച പൂർത്തിയാക്കി. അനുരഞ്ജന നീക്കങ്ങൾ ഇനിയും തുടരും. സൈനികരുടെ മനോധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ക്ഷമ ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. അത് ആരും പരീക്ഷിക്കാൻ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.