പാഠ്ന: രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത ചൂടും ഉഷ്ണ തരംഗവും പിടിമുറുക്കുമ്പോൾ ബിഹാറിൽ നിന്ന് വരുന്നത് മഴ ദുരന്തത്തിന്റെ വാർത്തകളാണ്. ബിഹാറിലെ വിവിധ ജില്ലകളിൽ ശക്തമായ മിന്നലിലും ആലിപ്പഴ വർഷത്തിലും 25ഓളംപേർക്ക് ജീവൻ നഷ്ടമായി. മരണപ്പെട്ട 18 പേരുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.
മുഖ്യമന്ത്രി നിതീഷ് കുമാർ മരണപ്പെട്ടവരുടെ കുടുംബത്തിന് നാലു ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബുധനാഴ്ചയുണ്ടായ മിന്നലിൽ നാലു ജില്ലകളിലായി 13 പേരാണ് കൊല്ലപ്പെട്ടത്. വെള്ളി, ശനി ദിവസങ്ങളിൽ ബിഹാറിലെ വിവിധ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.