മലിനീകരണം കുറക്കാൻ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന് പരിസ്ഥിതി മന്ത്രി

ന്യൂഡൽഹി: മലിനീകരണം കുറക്കാൻ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായി. ഐ.ഐ.ടി കാൺപൂരിലെ വിദഗ്ധരുമായുള്ള ചർച്ചക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അറിയിപ്പ്. നഗരത്തിലെ വായുഗുണനിലവാര സൂചിക അപകടകരമായ അവസ്ഥയിലേക്ക് എത്തിയതിന് പിന്നാലെയാണ് കൃത്രിമ മഴക്കുള്ള സാധ്യതയും ഡൽഹി സർക്കാർ പരിശോധിച്ചത്.

ക്ലൗഡ് സീഡിങ്ങിലൂടെ നവംബർ 20-21 തീയതികളിൽ മഴ പെയ്യിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഐ.ഐ.ടി കാൺപൂർ സംഘത്തോടെ ക്ലൗഡ് സീഡിങ്ങിലൂടെ മഴ ​പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. ഇക്കാര്യത്തിലെ പ്രാഥമിക പ്രൊപ്പോസൽ അവർ സമർപ്പിച്ചിട്ടുണ്ട്. വൈകാത വിശദമായ പ്രൊപ്പോസൽ സമർപ്പിക്കും. ഇത് സുപ്രീംകോടതി മുമ്പാകെ നൽകുമെന്നും മന്ത്രി അറിയിച്ചു.

ഐ.ഐ.ടി കാൺപൂരിന്റെ വിലയിരുത്തലിൽ നവംബർ 20-21 തീയതികളിൽ അന്തരീക്ഷം മേഘാവൃതമാകാനുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ക്ലൗഡ് സീഡിങ് നടത്തി ​മഴ ​പെയ്യിക്കാനുള്ള സാധ്യതയാണ് നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഡൽഹിയിലെ മലിനീകരണ പ്രശ്നം സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്. രാജ്യതലസ്ഥാനത്ത് മലിനീകരണത്തിന്റെ തോത് വർധിച്ചതോടെ ഒമ്പത് മുതൽ 18 വരെ ഡൽഹി സർക്കാർ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു.

Tags:    
News Summary - Artificial rain in Delhi likely on Nov 20-21: Minister after meeting IIT team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.