ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം റിപ്പോർട്ട് ചെയ്ത ചാനലുകൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്ത ജയ്ശെ മുഹമ്മദ് ഭീകരകേന്ദ്രം ഇന്ത്യയിൽതന്നെയാണെന്നാണ് ചിലർ റിപ്പോർട്ട് ചെയ്തത്.
ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നതിനു പകരം അജണ്ടകൾക്ക് പിന്നാലെ പായുകയാണ്. കേട്ടപാതി, കേൾക്കാത്ത പാതി, ബാലാകോട്ട് പൂഞ്ചിലാണെന്നാണ് ചിലർ പറഞ്ഞത്. എന്തിനാണ് നമ്മുടെ സൈന്യം നമ്മുടെ രാജ്യത്തുതന്നെ ആക്രമണം നടത്തുന്നത് എന്നെങ്കിലും ആലോചിക്കേണ്ടേയെന്നും ജെയ്റ്റ്ലി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി ‘മൻ കി ബാത്ത്’ സംബന്ധിച്ച പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാനലുകളുടെ വിശ്വാസ്യത പരുങ്ങലിലായ സാഹചര്യത്തിൽ അച്ചടി മാധ്യമങ്ങൾക്കും റേഡിയോക്കും നില മെച്ചപ്പെടുത്താനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. പൊതുജീവിതത്തിലുള്ളവർ ജനങ്ങളുമായി സംസാരിക്കാൻ സമാന്തര മാർഗങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.