ന്യൂഡൽഹി: ആരോപണങ്ങൾ ഉന്നയിച്ച് പുലിവാലു പിടിച്ച് ആംആദ്മി പാർട്ടിയും അരവിന്ദ് െകജ്രിവാളും. രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് െവട്ടിലായിരിക്കുകയാണ് കെജ്രിവാളും പാർട്ടിയും. ആരോപണങ്ങളെ തുടർന്നുണ്ടായ മാനനഷ്ടക്കേസുകൾ ഒത്തു തിർക്കാനായി മാപ്പു പറയണമെന്നാണ് ഇവർക്ക് ലഭിച്ച നിയമോപദേശം.
ഇതിെൻറ ഭാഗമായി മുൻ പഞ്ചാബ് മന്ത്രി ബിക്രം സിങ് മാജീതിയക്കെതിരെ നടത്തിയ ആരോപണങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിൻവലിച്ചു. മാജീതിയ പഞ്ചാബിലെ മയക്കുമരുന്ന് ലോബിയുടെ ഭാഗമാണെന്നായിരുന്നു കെജ്രിവാളിെൻറ ആരോപണം. തുടർന്ന് കെജ്രിവാളിെനതിരെ മാജീതിയ മാനനഷ്ടക്കേസും നൽകിയിരുന്നു. നിയമനടപടികളിൽ നിന്നൊഴിവാകാനാണ് മാജിതിയക്കെതിരായ പരാമർശം പിൻവലിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കെജ്രിവാളിെനതിെരയും എ.എ.പിയിലെ മറ്റു നേതാക്കൾക്കെതിരെയും നിരവധി പരാതികളുണ്ട്. വാരണാസി, അമേത്തി, പഞ്ചാബ്, അസ്സം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായി 12ലേറെ മാനനഷ്ടക്കേസാണ് പാർട്ടി നേടിരുന്നത്.
കേന്ദ്ര ധനമന്ത്രി അരുൺ െജയ്റ്റ്ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഭരണത്തിലിരുന്ന 13 വർഷം അഴിമതി നടത്തിെയന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. ഇൗ വിഷയത്തിൽ ജെയ്റ്റ്ലിയോടും ഖേദപ്രകടനം നടത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
പാർട്ടിയുടെ നിയമവൃത്തങ്ങളുടെ നിർദേശാനുസരണമാണ് ഖേദപ്രകടനം നടത്തി നിയമ നടപടികളിൽ നിന്ന് തലയൂരുന്നത്. ഇന്ത്യയിെല ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരൻ എന്ന് ആപ്പ് നേതാക്കൾ വിശേഷിപ്പിച്ച നിധിൻ ഗഡ്കരിെയയും കണ്ട് മാപ്പുപറയാനാണ് നേതാക്കളോട് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.