ഒമ്പതു വർഷം മുമ്പ് അഴിമതി വിവാദങ്ങള്‍ കത്തിനിന്ന കാലത്ത്, ജൻലോക്പാല്‍ ബില്‍ പാസാ ക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സത്യഗ്രഹമിരുന്ന അണ്ണാ ഹസാരെക്കൊപ്പമ ാണ് ഇന്ത്യൻ ജനത ആദ്യമായി അരവിന്ദ് കെജ്രിവാളിനെ കാണുന്നത്.
ഇന്ത്യൻ റവന്യൂ സർ വിസിൽ ആദായ നികുതി േജായൻറ് കമീഷണറായി ജോലിചെയ്തിരുന്ന ചെറുപ്പക്കാരൻ അഴിമതി ക്കെതിരെ സന്ധിയില്ലാ സമരത്തിനൊരുങ്ങി എത്തിപ്പെട്ടത് ജനാധിപത്യ പോരാട്ടങ്ങളുട െ വിശാലഭൂമികയിൽ. അണ്ണാ ഹസാരെയും കിരൺ ബേദിയുമൊക്കെ പിന്‍മാറിക്കളഞ്ഞ ജന്‍ലോക്പാല്‍ പ്രക്ഷോഭത്തിെൻറ തുടർച്ചയായിരുന്നു അരവിന്ദിന് ആം ആദ്മി പാര്‍ട്ടി. സിവിൽ സർവിസ് ജോലിക്കാലം മുതൽ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിച്ച കെജ്രിവാൾ ‘കുറ്റിച്ചൂലു’മായി രാഷ്ട്രീയത്തിലേക്കിറങ്ങിയത് ചിലതൊക്കെ തൂത്തുവാരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു.
ഒരേസമയം ഒരുപാട് ഗോലിയാത്തുകളെ നേരിട്ട ദാവീദായിരുന്നു അരവിന്ദ്. വെറുമൊരു സത്യഗ്രഹസമരക്കാരനിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിെൻറ അധികാര സോപാനങ്ങളിലേക്ക് നടന്നുകയറാൻ തുണച്ചത് ഉറച്ച ബോധ്യവും ഇളകാത്ത നിശ്ചയദാർഢ്യവും. നേതൃപടയെ രംഗത്തിറക്കി, ‘ഭീകരവാദി’യെന്ന് മുദ്രകുത്തി ബി.ജെ.പി ഇക്കുറി പ്രചാരണ കോലാഹലമൊരുക്കിയിട്ടും കെജ്രിവാൾ തരിമ്പും കുലുങ്ങിയില്ല.
ബിരുദമുെണ്ടന്നുപോലും ഉറച്ചുപറയാനാകാത്ത പതിവു രാഷ്ട്രീയക്കാർക്കിടയിൽ ഈ 52കാരന് വിവരവും വിദ്യാഭ്യാസവും വേണ്ടുവോളം. ഖരഗ്പുർ ഐ.ഐ.ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഉന്നതവിദ്യാഭ്യാസത്തിെൻറ മൂല്യമേറിയ സർട്ടിഫിക്കറ്റുമായി രാഷ്ട്രീയ ഗോദയിലിറങ്ങിയ അരവിന്ദിന് ഡൽഹിയുടെ കാര്യത്തിൽ അളന്നുകുറിച്ച ഉൾക്കാഴ്ചകളുണ്ടായിരുന്നു.
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമല്ലാതെ മറ്റാര്‍ക്കും കാര്യമായ ഇടംനല്‍കാതിരുന്ന ഡല്‍ഹിയില്‍ ആദ്യ തെരഞ്ഞെടുപ്പിൽതന്നെ, രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി ആം ആദ്മി പാര്‍ട്ടി മാറിയപ്പോള്‍ വ്യതിരിക്ത രാഷ്ട്രീയത്തിെൻറ മുഖമുദ്രയായി ഈ ‘മഫ്ളർമാൻ’ മാറുകയായിരുന്നു. 2013 ഡിസംബർ 28ന് സത്യപ്രതിജ്ഞ ചെയ്തശേഷം 49 ദിവസം മാത്രം മുഖ്യമന്ത്രി പദത്തിൽ. ചിലതൊക്കെ ചെയ്യാൻ സാധിക്കുമെന്ന സൂചനകൾ ഈ ദിവസങ്ങളിൽതന്നെ കെജ്രിവാൾ ഡൽഹിക്കാർക്ക് നൽകിയിരുന്നു.
2014 ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും മൂന്നരലക്ഷത്തിലേറെ വോട്ടിന് പരാജയമേറ്റുവാങ്ങി. അടുത്ത വർഷം ഡൽഹി തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായി തകർപ്പൻ ജയത്തോടെ വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ. അഞ്ചുവർഷത്തെ ഭരണ മികവുമായി ഇത്തവണ ഹാട്രിക് വിജയം.
ഹരിയാനയിലെ ഭിവാനി ജില്ലയിൽ ഉൾെപട്ട സിവാനിയിൽ ഉപരി മധ്യവർഗ കുടുംബത്തിൽ 1968 ആഗസ്റ്റ് 16നായിരുന്നു ജനനം. ഗോബിന്ദ് റാം കെജ്രിവാളിെൻറയും ഗീതാദേവിയുടെയും മൂന്നു മക്കളിൽ മൂത്തവൻ. റവന്യൂ സർവിസിൽ സഹപ്രവർത്തകയായിരുന്ന സുനിതയാണ് സഹധർമിണി. രണ്ടു മക്കൾ: ഹർഷിതയും പുൽകിതും. ഇരുവരും അച്ഛനെപ്പോലെ ഐ.ഐ.ടി ബിരുദധാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.