ന്യൂഡൽഹി: മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അരവ ിന്ദ് കെജ്രിവാളിന് ഇ-മെയിൽ അയച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ മത്സരപ്പരീക്ഷക്ക് തയാറെടുക്കുന്ന ബിഹാർ സമസ്തിപുർ സ്വദേശി 24കാരനായ വികാസ് റായിയാണ് പിടിയിലായത്. ഇയാൾ ഇ-മെയിൽ അയച്ച ഫോണും കണ്ടെടുത്തു. ഇൗ മാസം ഒമ്പതിനാണ് പേരില്ലാത്ത സന്ദേശമെത്തിയത്. ഉടൻ ഡൽഹി പൊലീസിന് കൈമാറുകയായിരുന്നു. മകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.