ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 10 കോടി ആവശ്യപ്പെട്ടതായി ആ ം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന എം.എൽ.എ ആദർശ് ശാസ്ത്രി. 10 മുതൽ 20 കോടി രൂപ വരെ സീറ്റിന് ആവശ്യപ്പെട്ടെന്നാണ് ആരോപണം.
എ.എ.പി തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പിണങ്ങി ദ്വാരകയിൽനിന്നുള്ള എം.എൽ.എ ആയ ആദർശ് ഇന്നലെയാണ് കോൺഗ്രസിൽ ചേർന്നത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പേരമകനാണ് ആദർശ് ശാസ്ത്രി.
ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. 11ന് വോട്ടെണ്ണും. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.