ന്യൂഡൽഹി: വിവിധ വകുപ്പുകളിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്ക ാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മന്ത്രിമാർക്ക് നിർദേശം നൽകി. ഇത്തരം ഉദ ്യോഗസ്ഥരെ നിർബന്ധപൂർവം വിരമിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് നടപടി.
ഈ വിഷയത്തിൽ ഡൽഹി ലെഫ്.ഗവർണർ അനിൽ ബൈജാലുമായും ചീഫ് സെക്രട്ടറി വിജയ് ദേവുമായും കഴിഞ്ഞ ദിവസം കെജ്രിവാൾ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതിക്കാരുടെ പട്ടിക തയാറാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകിയത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിർബന്ധപൂർവം വിരമിപ്പിക്കാനുള്ള പദ്ധതി തയാറാക്കാൻ ഡൽഹി ലെഫ്. ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ കേസുകളും ആരോപണങ്ങളും നേരിട്ട മുതിർന്ന ഉദ്യോഗസ്ഥരെ ഇതേരീതിയിൽ പുറത്താക്കാൻ കേന്ദ്ര സർക്കാറും മുൻകൈയെടുത്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഡൽഹി സർക്കാറിെൻറ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.