ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ-മെയിലിലൂടെ വധഭീഷണി. കെജ്രിവാളിെൻറ ഒദ്യോഗിക ഇ-മെയിലിലാണ് അജ്ഞാത മെയിൽ സന്ദേശം എത്തിയത്. റിപബ്ലിക് ദിനത്തിൽ നാല് പേർ കെജരിവാളി ആക്രമിക്കുമെന്നാണ് ഇ-മെയിലിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ മെയിൽ അയച്ചതാരാണെന്ന് വ്യക്തമായിട്ടില്ല.
ഇതു സംബന്ധിച്ച പരാതി ഡൽഹി സർക്കാർ പൊലീസിന് കൈമാറി. സംഭവം അന്വേഷിക്കണമെന്ന് ഡൽഹി അഭ്യന്തര സെക്രട്ടറി എസ്.എൻ.സഹായ് പൊലീസ് കമ്മീഷണർ അലോക് വർമ്മക്ക് നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.