ന്യൂഡൽഹി: സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്രിവാൾ. ഞായറാ ഴ്ച രാംലീല മൈതാനത്താണ് മൂന്നാം എ.എ.പി സർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ 51 കാരനായ അരവിന്ദ് കെജ്രിവാൾ വീണ്ടും ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേൽക്കും.
പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യം അറിയിച്ചിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയ നേതാക്കളെയോ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് എ.എ.പി ഡൽഹി യൂനിറ്റ് കൺവീനർ ഗോപാൽ റായ് നേരത്തെ അറിയിച്ചിരുന്നു. എ.എ.പിയിലും കെജ്രിവാളിലും വിശ്വാസമർപ്പിച്ച ഡൽഹിയിലെ ജനങ്ങൾക്കൊപ്പമാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയെന്നും ഗോപാൽ റായ് വ്യക്തമാക്കിയിരുന്നു.
ഡൽഹിയിലെ 70 സീറ്റുകളിൽ 62 എണ്ണവും തൂത്തുവാരിയാണ് എ.എ.പി വീണ്ടും അധികാരത്തിലെത്തിയത്. മന്ത്രിസഭയിൽ അതിഷി, രാഘവ് ഛദ്ദ തുടങ്ങിയ പുതുമുഖങ്ങളുമുണ്ടാകുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.