ന്യൂഡൽഹി: ശാഹീൻബാഗ് സമരക്കാർക്ക് നേരെ വെടിവെച്ചയാൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ഡൽഹി മുഖ്യമന്ത്ര ി അരവിന്ദ് കെജ്രിവാൾ. രാമക്ഷേത്രത്തിന് അയോധ്യയിൽ ഭൂമി അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ ്രഖ്യാപനത്തേയും കെജ്രിവാൾ അനുകൂലിച്ചു. ഡൽഹി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാമേക്ഷത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ ഭൂമി അനുവദിച്ചത്.
ശാഹീൻബാഗിൽ വെടിവെച്ചയാൾ ഏത് പാർട്ടിയിലാണെന്ന് തനിക്ക് അറിയില്ല. എന്നാൽ, രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. രാജ്യസുരക്ഷവെച്ച് ആഭ്യന്തര മന്ത്രി രാഷ്ട്രീയം കളിക്കരുത്. ഏത് പാർട്ടിയിലുള്ള ആളാണെങ്കിലും ശാഹീൻബാഗിൽ വെടിവെച്ചയാളെ ജയിലിലേക്ക് അയക്കണം. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശാഹീൻബാഗ് വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹിന്ദു-മുസ്ലിം സംഘർഷമല്ല സാമൂഹ്യശാസ്ത്ര രംഗത്തെ മുന്നേറ്റമാണ് 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ സൃഷ്ടിക്കുന്നതിന് സഹായിക്കുകയെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെജ്രിവാളിൻെറ പരാമർശം. ശാഹീൻബാഗിലെ സമരത്തിനെതിരായ പ്രചാരണം ശക്തമാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് കെജ്രിവാളിൻെറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.