ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേകപദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന ്നാക്രമിച്ച് അരവിന്ദ് കെജ്രിവാൾ. മോദി സംസ്ഥാനങ്ങളോട് പാകിസ്ഥാനിലെ പ്രധാനമന്ത്രിയെേപാലെയാണ് പെരുമാറുന്നത്.
ബി.ജെ.പിക്കാരുടെ മാത്രമല്ല, രാജ്യത്തെ മൊത്തം പ്രധാനമന്ത്രിയാണ് താങ്കളെന്ന് ഒാർക്കണമെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി, ബംഗാൾ എന്നിവിടങ്ങളിലെ സി.ബി.െഎ റെയ്ഡ്, ആന്ധ്രപ്രദേശിെൻറ പ്രത്യേകപദവി തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിെൻറ പരാമർശം. പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും മോദി നൽകുന്ന സന്ദേശം സംസ്ഥാനങ്ങളെ സേവിക്കുന്നതിന് പകരം കേന്ദ്രത്തോട് കൂറു കാണിക്കാനാണ്.
രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെല്ലാം ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ചുരുങ്ങിയത് മൂന്നു തവണയെങ്കിലും മോദി പറഞ്ഞിരുന്നു. ലോകത്തെ അറിയപ്പെട്ട കളവുപറയുന്ന ആളാണ് മോദി. പറയുന്നതൊന്നും നിറവേറ്റില്ല. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും വാഗ്ദനങ്ങൾ മാത്രം നൽകുന്നയാളാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.