ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ കർഷകക്കൊലയിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ആശുപത്രിയിൽ. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ഞായറാഴ്ച രോഗലക്ഷണങ്ങളെ തുടർന്ന് ആശിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുരക്ഷ ചുമതലക്കായി ആശുപത്രിയിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അവർ പറഞ്ഞു.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ആശിഷ് മിശ്രയെ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടാമത്തെ രക്ത പരിേശാധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജില്ല ആശുപത്രിയിലെത്തിയ ആശിഷ് മിശ്രയുടെ രക്തസാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. പരിശോധന ഫലം ലഭിച്ചിട്ടില്ല.
'മൂന്നാമത്തെ പരിശോധനക്കായി ആശിഷ് മിശ്രയുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തു. പരിശോധന ഫലം വന്നിട്ടില്ല. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിദഗ്ധർ തുടർ നടപടികൾ തീരുമാനിക്കും' -ലഖിംപൂർ ഖേരി ചീഫ് മെഡിക്കൽ ഓഫിസർ ശൈലേഷ് ഭത്നഗർ പറഞ്ഞു. വെള്ളിയാഴച് പ്രദേശിക കോടതി ആശിഷ് മിശ്രയെയും പ്രതികളായ മറ്റു മൂന്നുപേരെയും രണ്ടുദിവസെത്ത പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആശിഷ് മിശ്രയുടെ സുഹൃത്ത് അങ്കിത് ദാസ്, ഡ്രൈവർ ശേഖർ ഭാരതി, ലത്തീഫ് എന്നിവരാണ് മറ്റു പ്രതികൾ. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ അഖിലേഷ് ദാസിെൻറ അടുത്ത ബന്ധുവാണ് അങ്കിത്.
പ്രത്യേക അന്വേഷണ സംഘത്തിെൻറ നേതൃത്വത്തിലാണ് ലഖിംപൂർ ഖേരി സംഭവത്തിെൻറ അന്വേഷണം. ശനിയാഴ്ച വൈകിട്ട് അന്വേഷണ സംഘം ആശിഷിനെ ജയിലിലേക്ക് മാറ്റിയിരുന്നു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡി കഴിഞ്ഞതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്.
'മൂന്നുദിവസമായി ആശിഷിന് പനി ബാധിച്ചിരുന്നു. കഴിഞ്ഞദിവസം രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ആശിഷിെൻറ റിപ്പോർട്ട് ലഭിച്ചതോടെ സമയപരിധി അവസാനിക്കുന്നതിന് മുേമ്പ ജയിലിലേക്ക് മാറ്റി' -ആശിഷിെൻറ അഭിഭാഷകൻ അവദേശ് കുമാർ സിങ് പറഞ്ഞു.
ഒക്ടോബർ ആദ്യമായിരുന്നു ലഖിംപൂർ ഖേരിയിലെ കർഷക കൊല. പ്രതിഷേധവുമായെത്തിയ കർഷകർക്ക് നേരെ ആശിഷ് മിശ്രയും സുഹൃത്തുക്കളും വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതുേപർ കൊല്ലപ്പെട്ടു. വൻ പ്രതിഷേധങ്ങൾക്ക് ഒടുവിലായിരുന്നു ആശിഷ് മിശ്രയുടെ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.