ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാല (എച്ച്.സി.യു) വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ദലിത്-ന്യൂനപക്ഷ-ഇടത് വിദ്യാർഥി സംഘടനകളുടെ സഖ്യമായ ‘അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ്’ (എ.എസ്.ജെ) മുഴുവൻ പ്രധാന സീറ്റുകളിലും വിജയം നേടി. പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ജോയൻറ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി, കൾചറൽ സെക്രട്ടറി തുടങ്ങി മുഴുവൻ കേന്ദ്ര പാനലുകളും എ.എസ്.ജെ തൂത്തുവാരി.
പ്രധാന എതിരാളികളായ എ.ബി.വി.പിക്ക് കനത്ത തിരിച്ചടി നൽകിയ എ.എസ്.ജെ സഖ്യത്തിെൻറ മലയാളിയായ പിഎച്ച്.ഡി വിദ്യാർഥി ശ്രീരാഗ് പൊയ്ക്കാടനാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. എ.ബി.വി.പി സ്ഥാനാർഥി കെ. പൽസാനിയയെ 160 വോട്ടിനാണ് എ.എസ്.എ (അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ) പ്രതിനിധിയായ ശ്രീരാഗ് തോൽപിച്ചത്. എൻ.എസ്.യു.െഎ സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. ലോനാവത്ത് നരേഷ് (വൈസ് പ്രസി), ആരിഫ് അഹ്മദ് (ജന. സെക്ര.), മുഹമ്മദ് ആഷിഖ് (ജോ. സെക്ര), ലോലം സ്രാവൻ കുമാർ (സ്പോർട്സ് സെക്ര), അഭിഷേക് (കൾചറൽ സെക്ര.) എന്നിവരാണ് വിജയിച്ച മറ്റ് എ.എസ്.ജെ സ്ഥാനാർഥികൾ.
എസ്.എഫ്.െഎ, ദലിത് സ്റ്റുഡൻറ്സ് യൂനിയൻ (ഡി.എസ്.യു), ട്രൈബൽ സ്റ്റുഡൻറ്സ് ഫോറം (ടി.എസ്.എഫ്), തെലങ്കാന വിദ്യാർഥി വേദിക (ടി.വി.വി), മുസ്ലിം സ്റ്റുഡൻറ്സ് െഫഡറേഷൻ (എം.എസ്.എഫ്), സ്റ്റുഡൻറ് ഇസ്ലാമിക് ഒാർഗനൈസേഷൻ (എസ്.െഎ.ഒ) എന്നിവരും എ.എസ്.ജെ സഖ്യത്തിെൻറ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.