ദിസ്പുർ: പൗരത്വ ഭേതഗതിക്കെതിരെ പോരാടിയ ആക്ടിവിസ്റ്റും സ്വതന്ത്ര സ്ഥാനാർഥിയുമായ അഖിൽ ഗോഗി അസമിൽ മുന്നിൽ. സിബ്സാഗർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജ്കോൻവാറാണ് അഖിൽ ഗോഗിയുടെ മുഖ്യ എതിരാളി. സുഭ്രമിത്ര ഗോഗിയാണ് ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥി.
അഖിൽ ഗോഗി ഒന്നാം സ്ഥാനത്ത് ആയിരത്തിലധികം വോട്ടിന് മുന്നിലാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അഖിൽ ഗോഗി ഒരു വർഷത്തോളമായി ജയിലിലായിരുന്നു.
പിന്നീട് പുറത്തിറങ്ങി 2020 ഒക്ടോബർ രണ്ടിന് റയ്ജോർ ദൾ പാർട്ടി രൂപീകരിച്ചു (പ്യൂപ്ൾസ് പാർട്ടി). വോട്ടെണ്ണൽ പുരോഗമിക്കുേമ്പാൾ സംസ്ഥാനത്ത് ബി.ജെ.പിയാണ് മുന്നിൽ. ഒടുവിൽ വിവരം ലഭിക്കുേമ്പാൾ, ബി.ജെ.പി 37 സീറ്റിലും കോൺഗ്രസ് 11 സീറ്റിലും ബി.ജെ.പിയുടെ സഖ്യ കക്ഷിയായ അസോം ഗണ പരിശത്ത് ഒമ്പത് സീറ്റിലും മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.