5.2 കിഗ്രാം ഭാരമുള്ള നവജാത ശിശുവിന് ജന്മം നൽകി യുവതി, സംസ്ഥാനത്തെ റെക്കോഡ്

ദിസ്പുർ: അസമിലെ സിൽചറിൽ യുവതി 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി. സംസ്ഥാനത്തെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു.

അസമിൽ ജനിക്കുന്ന കുട്ടികൾക്ക് സാധാരണയായി 2.5 കിലോഗ്രാം തൂക്കമാണ് ഉണ്ടാകാറുള്ളത്. നാല് കിഗ്രാം ഭാരമുള്ള കുട്ടികൾ ജനിച്ചിട്ടുണ്ടെങ്കിലും 5.2 കിഗ്രാം തൂക്കമുള്ള കുട്ടി ഇതാദ്യമാണ്. സംസ്ഥാനത്തെ റെക്കോഡാണ് ഇത്.

സാധാരണ പ്രസവം നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ജയാ ദാസ്- ബാദൽ ദാസ് ദമ്പതിമാരുടെ രണ്ടാമത്തെ കുട്ടിയാണിത്. ഇവരുടെ ആദ്യകുഞ്ഞിന് 3.8 കിഗ്രാം ഭരമുണ്ടായിരുന്നു. 

Tags:    
News Summary - Assam baby weighs 5.2 kgs at birth, doctors call it state record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.