ബിശ്വനാഥ്: അസമിലെ ബിശ്വനാഥ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ബിശ്വനാഥ് അഡീഷൻ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി മംഗൽ പൈക് വധശിക്ഷ വിധിച്ചത്.
2018ൽ ബിശ്വനാഥ് ജില്ലയിലെ സൂട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡെക്കോറായ് ടീ ഗാർഡൻ ഏരിയയിലാണ് ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുവാണ് മംഗൽ പൈക്. പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതി ചോക് ലേറ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ വനത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയ മംഗൽ മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ സൂതിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363, 376 (എ), 302, 201 വകുപ്പുകൾ, ലൈംഗിക പീഡനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആറാം വകുപ്പ് എന്നിവ പ്രകാരം മംഗൽ പൈക്ക് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പീഡനത്തിന് ഇരയായത് പ്രായപൂർത്തിയാകാത്ത കുട്ടിയായതിൽ പ്രതിക്കെതിരെ പോക്സോ നിയമവും ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.