ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ എതിരാളികളെ കടന്നാക്രമിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. തന്നെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ ഗോഡ്‌സെയുടെ പിൻഗാമികളാണെന്ന് ഉവൈസി പറഞ്ഞു.
'അവർ ഗോഡ്‌സെയുടെ പിൻഗാമികളാണ്. ഗാന്ധിയെ കൊന്നവരെപ്പോലെ ചിന്താഗതിയുള്ളവരാണ് അവരും. അംബേദ്കറുടെ ഭരണഘടനയെ അനാദരിക്കാൻ ആഗ്രഹിക്കുന്നവർ തന്നെ. അവർ നിയമവാഴ്ചയിൽ വിശ്വസിക്കുന്നില്ല. തോക്കിന്റെ ഭരണത്തിലാണ് അവരുടെ വിശ്വാസം. അവർ വിശ്വസിക്കുന്നത് ബാലറ്റുകളെയല്ല, വെടിയുണ്ടകളെയാണ്' -അസദുദ്ദീൻ ഉവൈസി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഉവൈസി സഞ്ചരിച്ച കാറിനുനേർക്ക് ഒരു കൂട്ടം ഹിന്ദുത്വ തീവ്രവാദികൾ വെടിയുതിർത്തിരുന്നു. ഉവൈസിയെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവർ പറഞ്ഞിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ ഉവൈസിക്ക് സുരക്ഷ ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയെങ്കിലും അദ്ദേഹം അത് നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.