കവരത്തി: വധശ്രമ കേസിൽ ലക്ഷദ്വീപ് എം പിയെ 10 വർഷം തടവിന് ശിക്ഷിച്ചു. എൻ.സി.പി നേതാവ് കൂടിയായ മുഹമ്മദ് ഫൈസലിനെയാണ് കവരത്തി ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങൾ അടക്കം നാലു പേർക്കാണ് ശിക്ഷ.
2009ലെ തെരഞ്ഞെടുപ്പിനിടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എം.പി.
ഷെഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.എം സഈദിന്‍റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.