ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രിമാരെ തെരഞ്ഞെ ടുക്കാൻ കോൺഗ്രസ് പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങുന്നു. ജനാധിപത്യപരമായാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കു ന്നത്. ആരാകണം മുഖ്യമന്ത്രി എന്ന് അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധിയുടെ ശബ്ദസന്ദേശം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7.3 ലക്ഷം പ്രവർത്തകരിലേക്കാണ് എത്തിയത്.
പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പൂർണമായും രഹസ്യമായിരിക്കുമെന്നും സന്ദേശം ഉറപ്പു നൽകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നേതാക്കളെ അഭിനന്ദിച്ചുകൊണ്ടാണ് സന്ദേശം തുടങ്ങുന്നത്. ‘ഇനി ഞാൻ ഒരു പ്രധാന കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. ആരായിരിക്കണം മുഖ്യമന്ത്രി? ഒരാളുടെ പേര് മാത്രം പറയുക. നിങ്ങൾ നിർദേശിച്ച ആൾ ആരെന്ന് അറിയുന്നത് ഞാൻ മാത്രമായിരിക്കും. പാർട്ടിയിലെ മറ്റാരും ഇത് അറിയില്ല. ബീപ് ശബ്ദത്തിനു ശേഷം നിങ്ങളുടെ നിർദേശം അറിയിക്കുക.’ എന്നാണ് സന്ദേശം.
ഒാരോ സംസ്ഥാനങ്ങളിലും പ്രവർത്തകർ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ചില പരിഗണനകൾ നേതൃത്വത്തിെൻറ മുന്നിലെത്തിയിട്ടുണ്ട്. ‘ഇതാണ് ജനങ്ങൾ ആഗ്രഹിക്കുന്ന പുതിയ കോൺഗ്രസ്. പ്രവർത്തകരെ കേൾക്കുന്ന കോൺഗ്രസ്’ -എന്നാണ് ശബ്ദ സന്ദേശത്തെ കുറിച്ചുള്ള പ്രവർത്തകരുടെ പ്രതികരണം.
തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് എവിടെയും മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തികാണിച്ചിരുന്നില്ല. മധ്യപ്രദേശിൽ കമൽ നാഥ്, രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട്, ഛത്തിസ്ഗഢിൽ ഭൂപേന്ദ്ര ബാഗേൽ എന്നിവർക്കാണ് സാധ്യത കൽപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.