എങ്ങോട്ട് പോകണം എന്ന് സ്ത്രീയോട് ചോദിച്ചതിന് ഗുജറാത്തിൽ ഓട്ടോ​ ​​ഡ്രൈവറെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി

അഹ്മദാബാദ്: സ്ത്രീയോട് അപമര്യാദയായി ​പെരുമാറിയെന്ന് തെറ്റിദ്ധരിച്ച് ഗുജറാത്തിൽ ഓട്ടോ​ ​​ഡ്രൈവറെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി. അഹമ്മദാബാദി​ലെ ബെഹ്രാംപുരയിൽ വ്യാഴാഴ്ചയാണ് ക്രൂരമർദനം അരങ്ങേറിയത്. റോഡരികിൽ വാഹനം കാത്തുനിന്ന സ്ത്രീയോട് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചതിനാണ് അൻവർ എന്ന ഓട്ടോ ഡ്രൈവറെ ജനക്കൂട്ടം ആക്രമിച്ചത്. ഒടുവിൽ പൊലീസ് എത്തിയാണ് യുവാവിനെ അക്രമികളിൽനിന്ന് രക്ഷിച്ചത്.

റോഡരികിൽ നിന്ന സ്ത്രീയുടെ അടുത്ത് അൻവർ ഓട്ടോ നിർത്തി എവിടേക്ക് പോകണമെന്ന് ചോദിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. ചോദ്യം അപമര്യാദയാണെന്ന് വ്യാഖ്യാനിച്ച് സമീപത്തുണ്ടായിരുന്നവർ ചേർന്ന് അദ്ദേഹത്തെ പിടിച്ച് വലിച്ച് ആക്രമിക്കുകയായിരുന്നു.

താൻ എന്താണ് ചോദിച്ചതെന്ന് അൻവർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറാകാതെ ജനക്കൂട്ടം അൻവറിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അദ്ദേഹത്തെ അധിക്ഷേപിക്കുകയും വലിച്ചിഴയ്ക്കുകയും മുഖത്തുനിന്ന് രക്തമൊലിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ കാണാം. സ്ഥിതിഗതികൾ വഷളായതോടെ ദൃക്സാക്ഷികളിൽ ഒരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തേക്ക് ഓടിയെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. പൊലീസ് ഇടപെടലിനെത്തുടർന്ന് ആൾക്കൂട്ടം അൻവറിനോട് ക്ഷമാപണം നടത്തി. 

Tags:    
News Summary - Auto driver falsely accused of harassment, beaten by mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.