ന്യൂഡൽഹി: ഓട്ടോയിൽ ‘ഐ ലവ് കെജ്രിവാൾ’ എന്നെഴുതിയതിന് 10,000 രൂപ പിഴ ചുമത്തിയതിനെ ചോദ്യം ചെയ്ത് ഓട്ടോ ഡ ്രൈവർ ഡൽഹി ഹൈേകാടതിയെ സമീപിച്ചു.
‘രാഷ്ട്രീയ വിദ്വേഷ’ത്തിെൻറ ഭാഗമായാണ് തനിക്ക് പിഴ ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവർ നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസ് നവീൻ ചാവ്ല ഇതുസംബന്ധിച്ച വിശദീകരണം നൽകണമെന ്ന് നിർദേശിച്ച് ആം ആദ്മി സർക്കാർ, പൊലീസ്, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർക്ക് നോട്ടീസ് നൽകി. അടുത്ത വാദം കേൾക്കുന്ന മാർച്ച് മൂന്നിനകമാണ് വിശദമായ മറുപടി നൽേകണ്ടത്. ഈ സംഭവത്തിൽ പിഴ ഈടാക്കിയത് എന്തിനാണെന്ന് പരിശോധിക്കാൻ സമയം അനുവദിക്കണമെന്ന് ഡൽഹി സർക്കാറിെൻറയും പൊലീസിെൻറയും അഭിഭാഷകർ കോടതിയോട് അഭ്യർഥിച്ചു.
രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ചിരിക്കുന്ന സമയമായതിനാൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ ലംഘനമായി കണക്കാക്കിയാകാം പിഴ ഈടാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമീഷെൻറ അഭിഭാഷകൻ വാദിച്ചു. ഇതൊരു രാഷ്ട്രീയ പരസ്യമല്ലെന്ന മറുവാദമാണ് ഇതിനെ ചോദ്യം ചെയ്ത് ഓട്ടോ ഡ്രൈവറുടെ അഭിഭാഷകൻ ഉന്നയിച്ചത്.
ഓട്ടോയിൽ എഴുതിയതിെൻറ ചെലവ് വഹിച്ചത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയല്ല ഹരജിക്കാരൻ ആണ്. അതുകൊണ്ട് തന്നെ ഇത് ചട്ടലംഘനമല്ല. ഒരു വ്യക്തി സ്വന്തം ചെലവിൽ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങളെ കുറിച്ച് മാതൃകാ പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നില്ല. ഓട്ടോ അടക്കമുള്ള പൊതു ഗതാഗത വാഹനങ്ങളുടെ പിന്നിലും ഇടതു-വലതു വശങ്ങളിലും രാഷ്ട്രീയ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതിയുണ്ടെന്നും 2018ൽ ഇതു സംബന്ധിച്ച് ഡൽഹി സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
‘ഐ ലവ് കെജ്രിവാൾ’, ‘സിർഫ് കെജ്രിവാൾ’ എന്നീ സന്ദേശങ്ങളാണ് ഓട്ടോയിൽ എഴുതിയിരിക്കുന്നത്. ഓട്ടോ ഓടിക്കുന്നതിനുള്ള പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വെഹ്ക്കിൾ നിയമത്തിെൻറ വിവിധ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.