ബാബ സിദ്ദിഖി വധക്കേസ്: പ്രതികളെ സാമ്പത്തികമായി സഹായിച്ചയാള്‍ അറസ്റ്റില്‍

മുംബൈ: എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ആളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരില്‍ നിന്ന് സുമിത് ദിനകര്‍ വാഗ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കേസിലെ 26ാമത്തെ അറസ്റ്റാണിത്. അന്വേഷണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റൊരു പ്രതിയായ സല്‍മാന്‍ വോറയുടെ പേരിലെ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. നവംബര്‍ 17നാണ് കേസില്‍ സല്‍മാന്‍ വോറയെ അറസ്റ്റ് ചെയ്തത്.

നേരത്തെ അറസ്റ്റിലായ പ്രതി ഗുര്‍നൈല്‍ സിങ്ങിന്റെ സഹോദരന്‍ നരേഷ്‌കുമാര്‍ സിങ്ങിനും രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കും പണം കൈമാറിയത് സുമിത് ദിനകര്‍ വാഗ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാബ സിദ്ദിഖി ഒക്ടോബര്‍ 12നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

മകന്റെ ഓഫീസില്‍ നിന്ന് ഇറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കവെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.

Tags:    
News Summary - Baba Siddiqui murder case: The person who helped the accused financially was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.