കുറ്റപത്രത്തിൽ ഗുരുതര കുറ്റമെങ്കിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: കുറ്റപത്രത്തിൽ ഗുരുതര കുറ്റമുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ പ്രതിയുടെ ജാമ്യം റദ്ദാക്കാമെന്ന് സുപ്രീംകോടതി. കുറ്റപത്രം നൽകിയതുകൊണ്ടു മാത്രം പ്രതിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്നും പ്രതിക്കെതിരെ ജാമ്യം ലഭിക്കാത്ത ശക്തമായ കേസുണ്ടെന്ന് കോടതിക്ക് ബോധ്യമായാൽ ജാമ്യം റദ്ദാക്കാമെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആന്ധ്രപ്രദേശ് മുൻ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എറ ഗംഗി റെഡ്ഡിയുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ഹരജി പരിഗണിക്കാൻ തെലങ്കാന ഹൈകോടതിക്ക് നിർദേശം നൽകിയാണ് സുപ്രീംകോടതി നിരീക്ഷണം.

കോൺഗ്രസ് നേതാവായ വിവേകാനന്ദ റെഡ്ഡി 2019ലാണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി പരേതനായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും നിലവിലെ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനുമാണ് വിവേകാനന്ദ റെഡ്ഡി.

Tags:    
News Summary - Bail of the accused can be canceled if there is a serious offense in the charge sheet - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.