ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തൻെറ പിതാവ് ആറ് കോടി രൂപ നൽകിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി സ്ഥാനാർഥിയുടെ മകൻ രംഗത്ത്. പശ്ചിമ ഡൽഹിയിലെ എ.എ.പി സ്ഥാനാർഥി ബൽബീർ സിങ് ജകറിൻെറ മകൻ ഉദയ് ആണ് ആരോപണം ഉന്നയിച്ചത്.
മൂന്ന് മാസം മുമ്പാണ് പിതാവ് ആം ആദ്മി പാർട്ടിയിൽ ചേർന്നതെന്നും പിതാവ് പണം നൽകിയതിൻെറ കൃത്യമായ തെളിവുകൾ തൻെറ പക്കലുണ്ടെന്നും ഉദയ് വ്യക്തമാക്കിയതായി ദേശീയ വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലെ ഏഴ് സീറ്റ് ഉൾപ്പെടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ ഉയർന്ന ആരോപണം ആം ആദ്മി പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ആരോപണമുയർന്നതിൻെറ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി.
#WATCH Aam Aadmi Party's West Delhi candidate, Balbir Singh Jakhar's son Uday Jakhar: My father joined politics about 3 months ago, he had paid Arvind Kejriwal Rs 6 crore for a ticket, I have credible evidence that he had paid for this ticket. pic.twitter.com/grlxoDEFVk
— ANI (@ANI) May 11, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.