ബംഗളൂരു: ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ (സിംസ്) ഡോക്ടർമാരുടെ ക്വാർേട്ടഴ്സിൽ കരിമ്പുലി കടന്നുകൂടി. ജനുവരി രണ്ടിന് നടന്ന സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നതോടെ സംഭവം വൈറലാവുകയായിരുന്നു. സിംസ് കാമ്പസിലെ ക്വാർേട്ടഴ്സിൽ രാത്രി 9.30 ഒാടെയാണ് പുലിയിറങ്ങിയത്. വരാന്തയിൽ എത്തിപ്പെട്ട പുലി ഒാടുന്നതും പുറത്തുകടക്കുന്നതിന് മുമ്പ് സമീപത്തെ മുറിയിലേക്ക് നോക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്.
'കർണാടകയിൽ കോളജ് പരിശോധനക്ക് കരിമ്പുലിയെത്തിയപ്പോൾ' എന്ന തലക്കെട്ടിൽ െഎ.എഫ്.എസ് ഒാഫിസറായ പ്രവീൺ കസ്വാൻ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കരിമ്പുലികൾ സാധാരണ പുലികളാണെന്നും ശരീരത്തിൽ മെലാനിെൻറ അളവിലുള്ള വ്യത്യാസമാണ് അവയുടെ നിറത്തിന് കാരണമാകുന്നതെന്നും അദ്ദേഹം കുറിച്ചു. ഇൗ ട്വീറ്റ് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് പേരാണ് പങ്കുവെച്ചത്. 'ബഗീര അഡ്മിഷനുവേണ്ടിയെത്തി' എന്നായിരുന്നു രസകരമായ ഒരു റീട്വീറ്റ്.
കടുവ സംരക്ഷണ വനമേഖലക്ക് സമീപത്താണ് സിംസ് സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയ സ്ഥാപന ഡയറക്ടറും ഡീനുമായ ഡോ. ജി.എം. സഞ്ജീവ് കാമ്പസിൽ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിെൻറ ആശുപത്രിക്ക് സമീപത്തല്ല പുലിയെ കണ്ടത്. യാദപുര വില്ലേജിലെ കോളജ് കാമ്പസിലാണ് ഡോക്ടർമാരുടെ ക്വാർേട്ടഴ്സ് സ്ഥിതി െചയ്യുന്നതെന്നും ആശുപത്രി സ്ഥിതി െചയ്യുന്നത് എട്ടു കിലോമീറ്റർ അകലെ ചാമരാജ് നഗർ ടൗണിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മിനിറ്റോളം മാത്രമാണ് പുലി ക്വാർേട്ടഴ്സിനകത്തുണ്ടായിരുന്നതെന്നും അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിലിഗിരി രംഗനാഥ സ്വാമി ടെമ്പിൾ (ബി.ആർ.ടി) ൈടഗർ റിസർവിന് സമീപത്തായാണ് യാദപുര ഗ്രാമം. 2019ൽ ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പുള്ളിപ്പുലി പ്രവേശിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
അതേസമയം, ചാമരാജ് നഗറിലെ മലെ മഹേശ്വര ഹിൽസ് (എം.എം ഹിൽസ്) വന്യജീവി സേങ്കതത്തിലും ബി.ആർ.ടി ൈടഗർ റിസർവിലും ആഴ്ചകൾക്കു മുമ്പാണ് കരിമ്പുലിയെ ആദ്യമായി കണ്ടെത്തിയത്. കാമറ കെണിയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്. സാധാരണ കബനി, ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലയിൽ കാണാറുള്ള കരിമ്പുലിയെ ആദ്യമായാണ് ബി.ആർ.ടിയിലും എം.എം ഹിൽസിലും കാണുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.