തിരുവനന്തപുരം: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ലെന്നും ഉപസമിതി യോഗത്തിൽ ഗതാഗത സെക്രട്ടറിയുടേതായി വന്ന പരാമർശം തെറ്റാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഉപസമിതി യോഗത്തിൽ ഗതാഗത സെക്രട്ടറി പറഞ്ഞുവെന്നതായുള്ള മിനിറ്റ്സ് പരാമർശം തെറ്റാണ്. ആ മിനിറ്റ്സ് സർക്കാർ അംഗീകരിക്കുന്നില്ലെന്നും തിരുത്താൻ ആവശ്യപ്പെട്ടതായും െഎ.സി. ബാലകൃഷ്ണെൻറ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
രാത്രി യാത്രയുമായി ബന്ധപ്പെട്ട് വനം പരിസ്ഥിതി വകുപ്പുകള്‍ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനെ തുടർന്നാണ് പ്രശ്നത്തെക്കുറിച്ച ്പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.