ആദായ നികുതി: അക്കൗണ്ട്​ മരവിപ്പിച്ചതിൽ വിശദീകരണവുമായി നവ്​ജ്യോത്​ സിങ്​ സിദ്ദു

ന്യൂഡൽഹി: ആദായ നികുതി അടക്കാത്തതിനെ തുടർന്ന്​ രണ്ട്​ ബാങ്ക്​ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ്​ മരവിപ്പിച്ചതിൽ വിശദീകരണവുമായി പഞ്ചാബ്​ ടൂറിസം മന്ത്രിനവ്​ജ്യോത്​ സിങ്​ സിദ്ദു. മുൻ പഞ്ചാബ്​ ഉപമുഖ്യമന്ത്രി സുഖ്​ബീർ സിങ്​ ബാദലാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ സിദ്ദുവി​​​െൻറ ആരോപണം. 3 കോടി രൂപ താൻ നികുതിയായി അടച്ചിട്ടുണ്ടെന്ന്​ സിദ്ദു വ്യക്​തമാക്കി. 

ത​​​െൻറ പട്യാലയിലെയും ​ഡൽഹിയിലേയും വീടുകളിലേക്കാണ്​ ആദായ നികുതി വകുപ്പ്​ നോട്ടീസയച്ചത്​. രണ്ടിടത്തും നിലവിൽ താൻ താമസിക്കുന്നില്ല. ഒരു മാസം മുമ്പ്​ ബാങ്ക്​ അക്കൗണ്ടുകൾ ക്ലോസ്​ ചെയ്യാൻ ആവശ്യപ്പെട്ട്​ വകുപ്പ്​ ​ത​​​െൻറ ബാങ്കുകൾക്ക്​ നോട്ടീസ്​ അയച്ചു. തുടർന്ന്​ മുഴവൻ ആദായ നികുതി കുടിശ്ശികയും താൻ അടച്ചുതീർത്തതാണെന്നും സിദ്ദു വ്യക്​തമാക്കി.

അതേ സമയം, ആദായ നികുതി റി​േട്ടണിൽ നികുതിയിളവ്​ ലഭിക്കുന്ന വരുമാനത്തി​​​െൻറ ബില്ലുകൾ സിദ്ദു സമർപ്പിച്ചിട്ടില്ലെന്നാണ്​ ആദായനികുതി വകുപ്പ്​ നൽകുന്ന വിശദീകരണം.
 

Tags:    
News Summary - Bank Accounts Frozen for Non-payment of Taxes, Navjot Singh Sidhu Points Finger at Sukhbir Badal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.