നന്ദിഗ്രാം: ബംഗാളിലെയും അസമിലെയും രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കുന്ന നന്ദിഗ്രാം ഉൾപ്പെടെ ബംഗാളിലെ 30 മണ്ഡലങ്ങൾ വ്യാഴാഴ്ച വിധിയെഴുതും. അസമില്‍ 13 ജില്ലകളിലെ 39 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ജനവിധി തേടും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അസമിലും കൊട്ടിക്കലാശത്തിനെത്തി.
ബംഗാളിലെ ബാങ്കുര, പടിഞ്ഞാറന്‍ മിഡ്നാപുര്, കിഴക്കന്‍ മിഡ്നാപുര്, സൗത്ത് 24 പര്‍ഗനാസ് ജില്ലകളിലെ 30 സീറ്റുകളിലാണ് നാളത്തെ ഏറ്റുമുട്ടൽ. 171 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇതിൽ നന്ദിഗ്രാം അടക്കം കിഴക്കന്‍ മിഡ്നാപുരിലെ ഒമ്പതു സീറ്റുകള്‍ നിര്‍ണായകം. പഴയ വിശ്വസ്തനും ബി.ജെ.പി സ്ഥാനാർഥിയുമായ സുവേന്ദു അധികാരിയെയാണ് മമത നേരിടുന്നത്. പഴയ പടക്കളത്തിൽ, ഇടതുപ്രതിനിധിയായി മീനാക്ഷി മുഖർജി രംഗത്തുണ്ട്. ഏറ്റുമുട്ടുന്നത് കരുത്തരോടായതിനാൽ വിജയപ്രതീക്ഷയിലുപരി ഇടതിെൻറ കരുത്തുകാട്ടലാണ് മീനാക്ഷിയുടെ ലക്ഷ്യം. 2016 നിയമസഭ െതരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് 68 ശതമാനം വോട്ടുനേടിയാണ് സുവേന്ദു തൃണമൂൽ എം.എൽ.എയായത്. ബി.ജെ.പി അന്ന് മൂന്നാമത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആറിൽനിന്ന് 39 ശതമാനത്തിലേക്ക് വോട്ടുവിഹിതം ഉയർത്തി. ഇതോടെ കണക്കിലും കളത്തിലും ബി.ജെ.പി തൃണമൂൽ നേർക്കുനേർ പോരാട്ടത്തിലാണ്.
അതിനിടെ, 2007ല്‍ 14 പേര് കൊല്ലപ്പെട്ട നന്ദിഗ്രാം വെടിവെപ്പിനു പിന്നിലെ കരങ്ങള്‍ 'അച്ഛെൻറയും മകെൻറ'യുമാണെന്ന് മമത തുറന്നടിച്ചു. നന്ദിഗ്രാം വെടിെവപ്പുമായി അധികാരി കുടുംബത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന ഞായറാഴ്ചയാണ് മമത നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപായപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും ഞാന്‍ വീല്‍ചെയറില്‍ മുന്നോട്ടുനീങ്ങുന്നു -പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
14 വര്‍ഷം മുമ്പ് നടന്ന നന്ദിഗ്രാം വെടിെവപ്പിലെ പുതിയ പ്രസ്താവനയിലൂടെ ആ സംഭവത്തെ വികാരപരമായി കാണുന്നവരുടെ വോട്ടുകള്‍ ഉറപ്പിക്കാനും അധികാരി കുടുംബത്തിനെതിരെ വികാരം ഉണ്ടാക്കാനുമുള്ള ശ്രമത്തിലാണ് മമത. മമതയുടെ പ്രസ്താവനയെ ആയുധമാക്കി ബംഗാളിലെ ഇടതുപക്ഷം രംഗത്തെത്തി. ബംഗാളിലെ ഇടതുപക്ഷത്തിനെതിരെ നടന്ന വലിയ ഗൂഢാലോചന വെളിച്ചെത്തത്തിയെന്നാണ് ഇവരുടെ വാദം. കൂടാതെ, ബി.ജെ.പിയുടെ ശ്രീരാംവിളികളെ കാളീമന്ത്രംകൊണ്ട് നേരിടുന്ന മമത രണ്ടും കൽപിച്ചുതന്നെയാണ് ഒറ്റയാൾ പോരാട്ടം നയിക്കുന്നത്. നന്ദിഗ്രാമിൽ വോട്ടിന് നോട്ടെന്ന പുതിയ ആരോപണവും മമത ഉയർത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ ഇവിടെ നിയോഗിച്ച് വോട്ടർമാരെ തീവ്രവാദികളെപ്പോലെ കൈകാര്യംചെയ്യുകയും വൻതോതിൽ നോട്ടിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ബി.ജെ.പി നേതാക്കൾ തമ്പടിച്ചിട്ടുണ്ട്. സുരക്ഷസേനയുടെ വാഹനങ്ങളിലാണ് നോട്ട് കടത്തിയതെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.