കൊൽക്കത്ത: പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
''അദ്ദേഹത്തിന് 102 ഡിഗ്രി പനിയുണ്ട്. ഇപ്പോൾ ചികിത്സയിലാണ്. ശരീരത്തിലെ ഓക്സിജൻ നില തൃപ്തികരമാണ്. '' -ആദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.
മേദിനിപൂർ എം.പി കൂടിയായ ദിലീപ് ഘോഷിന് കഴിഞ്ഞ രണ്ട് ദിവസമായി ശാരീരിക അവശതകളുണ്ടായിരുന്നു.
പശ്ചിമ ബംഗാളിൽ വെള്ളിയാഴ്ച ഒറ്റദിവസംകൊണ്ട് 3771 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,13,188 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 32,500 പേരാണ് ചികിത്സയിലുള്ളത്. 5,900 പേർ കോവി് ബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.