കൊല്‍ക്കത്ത: ബി.ജെ.പി ബംഗാള്‍ സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷിന്‍റെ വാഹനത്തിനു നേരെ കല്ലേറ്. സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്. അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്ത് വെച്ചാണ് ദിലീപ് ഘോഷിന്‍റെ വാഹനവ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും നടന്നത്.
ഘോഷ് കൽചിനി എം.എൽ.എ വിൽസൻ ചാമ്പാമാരിക്കൊപ്പം പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ വിൽസന്‍റെ വാഹനത്തിന്‍റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്നാണ് സൂചന.
'ദിലീപ് ഘോഷ് ഗോ ബാക്ക്' എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ കാർ തടഞ്ഞ് ആക്രമിച്ചത്. ആക്രമണത്തില്‍ ഘോഷിന്‍റെ വാഹനം തകര്‍ന്നതായി ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. പൊലീസ് സ്ഥാലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ആക്രമത്തിന് പിന്നിൽ ത്രിണമൂൽ കോൺഗ്രസ് പ്രവർതത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ഇത് ടി.എം.സി നേതാക്കള്‍ നിഷേധിച്ചു. അടുത്തിടെ ഹാൽദിയ ടൗണിൽവെച്ച് നടന്ന റാലിക്കിടെ തൃണമൂൽ കോൺഗ്രസിനെതിരെ ദിലീപ് ഘോഷ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.