ബംഗാൾ ഉപതെരഞ്ഞെടുപ്പ്: 6 സീറ്റുകളിലും തൃണമൂലിന് എതിരില്ലാത്ത ലീഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നേടി. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന ഇടങ്ങളിൽ എല്ലാ ഘട്ടത്തിലും പ്രതിപക്ഷമായ ബി.ജെ.പി കിതക്കുകയയാണ്. 

സംസ്ഥാനത്ത് പൊതു പ്രതിഷേധത്തിന് കാരണമായ ആർ.ജി കാർ മെഡിക്കൽ കോളജ് സംഭവവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഫലങ്ങൾ കാര്യമായ ശ്രദ്ധയാകർഷിക്കുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സിറ്റിങ് എം.എൽ.എമാർ രാജിവച്ചതിനെ തുടർന്ന് നൈഹാത്തി, ഹരോവ, മെദിനിപൂർ, തൽദാൻഗ്ര, സിതായ് , മദാരിഹത്ത് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സുപ്രധാന രാഷ്ട്രീയ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പുകളെ കാണുന്നത്. പട്ടികജാതി മണ്ഡലമായ സിതായിയിൽ ടി.എം.സിയുടെ സംഗീത റോയ് 73,452 വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുന്നു, ഇതുവരെ 12,959 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ ദീപക് കുമാർ റേയെക്കാൾ 60,493 വോട്ടി​ന്‍റെ ഭൂരിപക്ഷത്തിലാണ് തൃണമൂൽ മുന്നിട്ടു നിൽക്കുന്നത്.

പട്ടികവർഗ സീറ്റായ മദാരിഹട്ടിൽ ടി.എം.സിയുടെ ജയപ്രകാശ് ടോപ്പോ 39,353 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ രാഹുൽ ലോഹർ 21,375 വോട്ടുകൾ നേടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് ഈ സീറ്റ് നേടിയത്.

നൈഹാട്ടിയിൽ ബി.ജെ.പിയുടെ രൂപക് മിത്രയുടെ 15,461 വോട്ടിനെതിരെ 40,663 വോട്ടുകൾ നേടിയ ടി.എം.സിയുടെ സനത് ദേ ഗണ്യമായ ലീഡ് നേടി. ഹരോവയിൽ ടി.എം.സിയുടെ എസ്.കെ റബീഉൽ ഇസ്‌ലാം 48,107 വോട്ടുകൾ നേടി. എതിരാളിയായ ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടി​ന്‍റെ പിയാറുൽ ഇസ്‌ലാം 6,441 വോട്ടുകൾക്ക് പിന്നിലാണ്.

ബണ്ടിയിൽ 21,379 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ ശുഭജിത് റോയിയെക്കാൾ 11,398 വോട്ടി​ന്‍റെ ഭൂരിപക്ഷത്തിലാണ് ടി.എം.സിയുടെ സുജോയ് ഹസ്ര മുന്നിട്ട് നിൽക്കുന്നത്.

തൽദൻഗ്രയിൽ 10,956 വോട്ടുകൾ നേടിയ ബി.ജെ.പിയുടെ അനന്യ റോയ് ചക്രവർത്തിയെക്കാൾ 6,324 വോട്ടുകളുടെ ലീഡ് നിലനിർത്തിക്കൊണ്ട് തൃണമൂൽ കോൺഗ്രസി​ന്‍റെ ഫല്ഗുനി സിംഹബാബു മുന്നിലാണ്.

ഈ ആദ്യകാല ഫലങ്ങൾ സംസ്ഥാനത്ത്, പ്രത്യേകിച്ച് ദക്ഷിണ ബംഗാളിൽ  ടി.എം.സിയുടെ ശക്തികേന്ദ്രത്തെ പ്രതിഫലിപ്പിക്കുന്നു. മദാരിഹട്ടിലെ വടക്കൻ സീറ്റ് നിലനിർത്താമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷയെങ്കിലും പാർട്ടി നിലവിൽ എല്ലാ മണ്ഡലങ്ങളിലും ടി.എം.സിക്ക് പിന്നിലാണ്.

Tags:    
News Summary - Bengal assembly bypolls: Trinamul Congress takes unassailable early leads in all 6 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.