ബംഗാൾ അധ്യാപക നിയമന അഴിമതി; മുൻ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിൽ

കൊൽക്കത്ത: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കുറ്റപത്രം സമർപ്പിച്ച് ഏട്ട് മാസത്തിനു ശേഷമാണ് പാർഥയെ അറസ്റ്റ് ചെയ്തത്. മറ്റ് നാല് കേസുകളിലും പാർഥ മുഖ്യപ്രതിയാണെന്ന് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു.

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമിഷന്‍ വഴി നിയമവിരുദ്ധമായി ജീവനക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ ഇ.ഡിയും പാർഥയെ അറസ്റ്റ് ചെയ്തിരുന്നു. പാർഥയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇ.ഡിയോട് മറുപടി തേടി മണിക്കൂറുകൾക്ക് ശേഷമാണ് സി.ബി.ഐ പാർഥയെ അറസ്റ്റ് ചെയ്തത്. 

2022 ജൂലൈയിലാണ് അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി ആദ്യമായി പാർഥയെ അറസ്റ്റു ചെയ്യുന്നത്. പാർഥയുടെ സഹായിയായ നടി അർപിത മുഖർജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് 20 കോടി രൂപ പിടിച്ചെടുത്തിരുന്നു. അര്‍പിതയുടെ രണ്ട് ഫ്‌ളാറ്റുകളില്‍നിന്നായി ഇ.ഡി ഇതുവരെ 50 കോടി രൂപയും അഞ്ചു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാർഥയുടേതാണെന്ന് അർപിത ഇ.ഡിയോട് വെളിപ്പെടുത്തി. തുടർന്ന് പാർഥയെ ബംഗാൾ മന്ത്രിസഭയിൽ നിന്ന് മമത ബാനർജി നീക്കിയിരുന്നു.

Tags:    
News Summary - Bengal Teacher Recruitment Scam; Former Bengal Education Minister Partha Chatterjee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.