ബംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ഓടുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. ഡ്രൈവർ സീറ്റിൽ നിന്ന് വീണതോടെ ഓടിയെത്തിയ കണ്ടക്ടർ ബസ് നിയന്ത്രിച്ച് നിർത്തിയത് വൻ അപകടം ഒഴിവാക്കി. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയിലെത്തിച്ച ഡ്രൈവറെ രക്ഷിക്കാനായില്ല.
ബി.എം.ടി.സിയുടെ ബസിലെ ഡ്രൈവറായ കിരൺ കുമാറാണ് ഓട്ടത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സീറ്റിൽ നിന്ന് ഡ്രൈവർ മറിഞ്ഞുവീണതോടെ ബസ് നിയന്ത്രണംവിട്ടു പാഞ്ഞു. സമീപത്ത് കൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു.
ഇതോടെ പാഞ്ഞെത്തിയ കണ്ടക്ടർ ഒബലേഷ് ഡ്രൈവർ സീറ്റിലേക്ക് ചാടിക്കയറി ബസ് നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഉടൻ ബസുമായി ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാൽ, അപ്പോഴേക്കും ഡ്രൈവർ മരിച്ചിരുന്നു. കണ്ടക്ടറുടെ സമയോചിത ഇടപെടലിന് അഭിനന്ദന പ്രവാഹമാണ്. ഡ്രൈവർ കിരൺ കുമാറിന്‍റെ മരണത്തിൽ ബി.എം.ടി.സി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.