'തൊണ്ടിമുതലും ദൃക്​സാക്ഷിയും'; യുവാവ​ിന്‍റെ വയറ്റിൽനിന്ന്​ പൊലീസ്​ കണ്ടെടുത്തത്​ 70 ഗ്രാമിന്‍റെ സ്വർണമാല

ബംഗളൂരു: സെൻ​ട്രൽ ബംഗളൂരുവിൽ യുവതിയു​ടെ​ സ്വർണമാല മോഷ്​ടിച്ച്​ വിഴുങ്ങിയ യുവാവ്​ പൊലീസിന്‍റെ പിടിയിൽ. എം.ടി സ്​​ട്രീറ്റിൽ ശനിയാഴ്ച രാത്രിയാണ്​ സംഭവം.

ഹേമ എന്ന യുവതിയുടെ 70 ഗ്രാം വരുന്ന സ്വർണമാല തട്ടിയെടുക്കു​കയായിരുന്നു പ്രതിയായ വിജയ്​. മാല തട്ടിയെടുക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടാകുകയും ചെയ്​തിരുന്നു. പിന്നീട്​ മാലയുമായി വിജയ്​ ഒാടി. ഇതോടെ ഹേമയുടെ കരച്ചിൽകേട്ട്​ ആളുകൾ ഓടിക്കൂടിയിരുന്നു. ഇടവഴിയിൽ രക്ഷപ്പെടാൻ വഴിയില്ലാതെ വന്നതോടെ വിജയ്​ മാല വിഴുങ്ങുകയായിരുന്നു. സ്​ഥലത്തെത്തിയ ആളുകൾ വിജയ്​യെ ക്രൂരമായി മർദ​ിച്ചെങ്കിലും മാല കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.

തുടർന്ന്​ വിജയ്​യെ കെ.ആർ മാർക്കറ്റ്​ ​െപാലീസ്​ സ്​റ്റേഷനിലെത്തിച്ചു. മർദനമേറ്റതിനാൽ ഇൻസ്​പെക്​ടർ ബി.ജി. കുമാരസ്വാമി വിജയ്​യെ ആശുപത്രിയ​ിലേക്ക്​ അയക്കുകയായിരുന്നു. വിജയ്​ മാല വിഴുങ്ങിയെന്ന്​ പൊലീസ്​ വിശ്വസിച്ചിരുന്നില്ല. എന്നാൽ, ആശുപത്രിയി​െലത്തി എക്​സ്​റേ എടുത്തതോടെ യുവാവിന്‍റെ വയറ്റിൽ മാല ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ താൻ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ എല്ലാണെന്നായിരുന്നു വിജയ്​യുടെ വാദം.

തുടർന്ന്​ പൊലീസും ഡോക്​ടർമാരും ചേർന്ന്​ മാല പുറത്തുവരുന്നതിനായി മരുന്നും പഴവും നൽകുകയായിരുന്നു. മാല പുറത്തുവന്നതോടെ വിജയ്​ക്കെതിരെ പൊലീസ്​ മോഷണത്തിന്​ കേസെടുത്തു. 

Tags:    
News Summary - Bengaluru Thief Swallows Gold Chain visible in the X-ray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.