ബംഗളൂരു: രാജ്യത്ത് സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണ കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് ബംഗളൂരുവിൽ. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം, 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ 2022ൽ രജിസ്റ്റർ ചെയ്ത ആസിഡ് ആക്രമണ കേസുകളിൽ ബംഗളൂരുവാണ് മുന്നിൽ; എട്ട് എണ്ണം.
ഡൽഹിയിൽ ഏഴും അഹ്മദാബാദിൽ അഞ്ചും കേസുകൾ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തു. സ്ത്രീകൾക്കെതിരെ ആസിഡ് ആക്രമണ ശ്രമങ്ങൾ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ നടന്നത് ഡൽഹിയിലാണ്; ഏഴെണ്ണം. രണ്ടാമതുള്ള ബംഗളൂരുവിൽ മൂന്നു കേസുകളും രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലും അഹ്മദാബാദിലും രണ്ടു വീതം കേസുകളും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.