ബംഗളൂരു: മുസ്ലിം സുഹൃത്തിെൻറ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ടതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്ന് ആരോപണവുമായി യുവതി. സുബ്രമണ്യ ക്ഷേത്രത്തിനടുത്ത് സുഹൃത്തായ മുസ്ലിം യുവാവിെൻറ കൂടെ കണ്ടതിനെ തുടർന്ന് ആരോ പരാതി നൽകിയെന്നും രാത്രി തനിച്ച് നടക്കുകയായിരുന്ന തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും യുവതി ഒരു വീഡിയോ സന്ദേശത്തിൽ പറയുന്നു. യുവാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് ഇരുവരെയും മാരകമായി മർദ്ദിച്ചു. ശേഷം രക്ഷിതാക്കളെ വിവരമറിയിച്ച് അവരോടൊപ്പം ഇരുവരെയും മടക്കിഅയക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
‘ഞങ്ങൾ വ്യത്യസ്ത മതത്തിൽ പെട്ടവരായതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം, കൂടെയുണ്ടായിരുന്ന സുഹൃത്ത് മുസ്ലിം വിഭാഗത്തിൽ പെട്ട ആളായതിനാൽ അവനെ മാരകമായി ഉപദ്രവിച്ചു, ഞങ്ങൾ കമിതാക്കളാണെന്ന് പറഞ്ഞായിരുന്നു ഉപദ്രവം’ യുവതി വീഡിയോ സന്ദേശത്തിൽ പറയുന്നു.
എന്നാൽ വീട്ടുകാരെ അറിയിക്കാതെ രണ്ട് ദിവസം മുമ്പ് യുവതി വീട് വിട്ട് ഇറങ്ങിയതാണെന്നും പല തവണ ഇത് പോലെ കാണാതായതിനാൽ സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് മർദ്ദിച്ച കോൺസ്റ്റബിൾമാർക്കെതിരെയും സ്റ്റേഷൻ ഇൻ ചാർജിനെതിരെയും നടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ബംഗളൂരു പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.