ന്യൂഡൽഹി: ഇന്ത്യയുടെ ഐക്യം മുൻനിർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് 100 ദിവസം തികഞ്ഞു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര ഇതുവരെ 2600 കി.മി ദൂരം പിന്നിട്ടു.
രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജാഥയിൽ അണിനിരക്കുന്നുണ്ട്. രാജസ്ഥാനിലാണ് ഇപ്പോൾ രാഹുലും സംഘവുമുള്ളത്. യാത്ര 100 ദിവസത്തിലെത്തിയതോടെ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന്റെ ഡിസ് പ്ലെ ചിത്രം മാറ്റിയിട്ടുണ്ട്.
ഇന്ന് വൈകീട്ട് നാലിന് ജയ്പൂരിലെ കോൺഗ്രസ് ഓഫിസിൽ രാഹുലിന്റെ വാർത്താസമ്മേളനമുണ്ട്. അതിനു ശേഷം ഏഴു മണിക്ക് ആൽബർട്ട് ഹാളിൽ നടക്കുന്ന ലൈവ് കൺസേർട്ടിലും രാഹുൽ പങ്കെടുക്കും.
സെപ്റ്റംബർ ഏഴിനാണ് യാത്ര തുടങ്ങിയത്. തമിഴ്നാട്,കേരളം, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടാണ് രാജസ്ഥാനിലെത്തിയത്. ഡിസംബർ 21ന് രാഹുലും സംഘവും ഹരിയാനയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.