ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്; പിന്നിട്ടത് 2798 കിലോമീറ്റർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നു. രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്. മുതിർന്ന നേതാക്കൾ ഇന്ന് യാത്രയുടെ ഭാഗമാകും. വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് എതിരെ ഇ​ന്ത‍്യ​യെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക‍്യം ഉയർത്തിയാണ് രാഹുൽ ഗാന്ധിയുടെ പദയാത്ര. ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട് എട്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്. 42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര ഇതിനകം 2798 കിലോമീറ്റർ പിന്നിട്ടു. ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റർ. ജനുവരി 26ന് ശ്രീനഗറിൽ യാത്ര സമാപിക്കും.

സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ദേശീയ പതാക രാഹുൽ ഗാന്ധിക്ക് കൈമാറിയത്. പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള പിന്തുണ യാത്രക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അടക്കമുള്ളവർ യാത്രയിൽ അണിനിരന്നിരുന്നു. സാമൂഹിക, സാംസ്കാരിക മേഖലയിൽനിന്നും മികച്ച പിന്തുണ യാത്രക്ക് ലഭിക്കുന്നുണ്ട്. 

Tags:    
News Summary - Bharat Jodo Yatra enters 100th day; Covered 2798 km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.