ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അണിനിരന്ന് രോഹിത് വെമുലയുടെ അമ്മ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഹൈദരാബാദിൽ എത്തി. രോഹിത് വെമുലയുടെ മാതാവ് യാത്രയിൽ രാഹുൽ ഗാന്ധിയുമായി ഒത്തുചേർന്നു. രോഹിതിന്റെ അമ്മയെ കണ്ടതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾക്ക് പുത്തൻ ധൈര്യവും മനസ്സിന് പുതിയ കരുത്തും ലഭിച്ചുവെന്ന് രാഹുൽ പറഞ്ഞു.

സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ എന്റെ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുല എന്നും നിലനിൽക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (എ.ബി.വി.പി) പ്രാദേശിക യൂനിറ്റിന്റെ (എ.ബി.വി.പി) പരാതിയെത്തുടർന്ന് മറ്റ് നാല് പേർക്കൊപ്പം സർവ്വകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് 2016 ജനുവരി 17ന് ഹൈദരാബാദ് സർവകലാശാലയിലെ 26കാരനായ രോഹിത് വെമുല ആത്മഹത്യ ചെയ്യുകയായിരുന്നു.

Tags:    
News Summary - Bharat Jodo Yatra: Rohit Vemula’s mother joins Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.