ഭാരത് ജോഡോ യാത്ര: ഇന്ന് യു.പിയിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച രാവിലെ ഉത്തർപ്രദേശിലെ മവികല ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചു. പുലർച്ചെ ഗ്രാമത്തിൽ നടന്ന കരിമരുന്ന് പ്രയോഗത്തെ തുടർന്നാണ് യാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഉത്തർപ്രദേശിൽ പ്രവേശിച്ച യാത്ര നിവാര, സരൂർപൂർ, ബറാത്ത് എന്നിവിടങ്ങളിൽ കൂടി കടന്ന് അയിലത്തിൽ തിരിക്കും.

രണ്ട് ദിവസം രാഹുൽ ഉത്തർപ്രദേശിലൂടെയാണ് യാത്ര. ​ജനുവരി 30-ന് ശ്രീനഗറിൽ സമാപിക്കും. രണ്ടാംഘട്ടത്തിൽ സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ ഭാരത യാത്രയുടെ ഭാഗമാക്കാനാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം.

ക്ഷണം ലഭിച്ചില്ല എന്ന കാരണത്താൽ അകന്ന് നിൽക്കുന്ന സമാജ്വാദി പാർട്ടി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളെ യാത്രയിലേക്ക് ക്ഷണിക്കുകയാണ് രാഹുൽ ഗാന്ധി. ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് ജനപങ്കാളിത്തം ഏറിയിരിക്കയാണിപ്പോൾ. ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിരയെ ശക്തമാക്കുകയെന്ന ലക്ഷ്യവും കോൺഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം ബി.ജെ.പിക്ക് കാര്യമായ വെല്ലുവിളി ഉയർത്തുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

Tags:    
News Summary - Bharat Jodo Yatra today in U.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.