മഹാരാഷ്ട്ര താനെയിൽ കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം ആറായി

താനെ: മഹാരാഷ്ട്ര താനെ ജില്ലയിലെ ഭീവണ്ടി മേഖലയിൽ കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം ആറായി. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.

കെട്ടിടത്തിന്‍റെ അടിയിൽ കുടുങ്ങി കിടന്ന 15 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങി കിടപ്പുണ്ടോ എന്ന് ദേശീയ ദുരന്ത നിവാരണസേനയും അഗ്നിരക്ഷാസേനയും പരിശോധിക്കുന്നുണ്ട്.

ശനിയാഴ്ച ഉച്ചക്കാണ് മൂന്നുനില കെട്ടിടം നിലംപൊത്തിയത്. സംഭവത്തിൽ കെട്ടിട ഉടമയായ ഇന്ദ്രപാൽ പട്ടേലിനെതിരെ നർപോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.


Tags:    
News Summary - Bhiwandi building collapse: Death toll rises to 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.