ന്യൂഡല്‍ഹി: ഭോപ്പാലിൽ ജയിൽ ചാടിയവരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. വിചാരണ തടവുകാരായ എട്ട് സിമി പ്രവർവർത്തകർ ഭോപാല്‍ സെന്‍ട്രല്‍ ജയിൽ ചാടിയെന്നും അവരെ ഏറ്റുമുട്ടലിൽ വധിച്ചെന്നുമുള്ള പൊലീസ് ഭാഷ്യം തള്ളിയാണ് കട്ജു രംഗത്തുവന്നിരിക്കുന്നത്. വെടിവെച്ച പൊലീസുകാര്‍ക്കും അതിന് ഉത്തരവിട്ടവര്‍ക്കും വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
‘ഭോപാൽ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് മനസിലാകുന്നത്. വെടിവെച്ച് കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് മാത്രമല്ല, അതിന് ഉത്തരവിട്ട മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാർക്കും വധശിക്ഷ നല്‍കണം. രണ്ടാം ലോക യുദ്ധത്തിന് ശേഷം നടന്ന വിചാരണയില്‍ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് നാസി യുദ്ധകുറ്റവാളികൾ വാദിച്ചിരുന്നു. എന്നാൽ ഇൗ വാദം നിരസിക്കപ്പെട്ടു. ഭൂരിഭാഗം പേരെയും തൂക്കിലേറ്റാന്‍ വിധിച്ചു. അതിനാൽ നിസാരകാര്യത്തിന് പോലും വെടിവെക്കുകയും നിയമത്തിന് അതീതമായി കൊല നടത്താമെന്ന് കരുതുകയും അത് നടപ്പാക്കുകയും ചെയ്യുന്ന പൊലീസുകാരെ തൂക്കുമരം കാത്തിപ്പുണ്ടെന്ന് അറിയിക്കണം’ -ഫേസ്ബുക് പോസ്റ്റിൽ കട്ജു പറഞ്ഞു.
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും നിരവധി ദേശീയ നേതാക്കളും നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.