ഭർത്താവിന്റെ കുടുംബം 16 വർഷമായി തടങ്കലിൽവെച്ച സ്ത്രീയെ രക്ഷിച്ചു

ന്യൂഡൽഹി: ഭർത്താവിന്റെ കുടുംബം 16 വർഷമായി തടങ്കലിൽവെച്ച സ്ത്രീയെ രക്ഷിച്ചു. ഭോപ്പാലിൽ നിന്നുള്ള സ്ത്രീയെയാണ് രക്ഷിച്ചത്. താണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. രാണ സാഹു എന്ന സ്ത്രീയെയാണ് തടങ്കലിൽ നിന്നും രക്ഷിച്ചതെന്ന് സ്റ്റേഷൻ ഇൻ ചാർജ് ശിൽപ കൗരവ് പറഞ്ഞു. രാണുവിന്റെ പിതാവ് കിഷൻ ലാൽ സാഹുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

2006ലാണ് രാണുവിന്റെ വിവാഹം കഴിഞ്ഞത്. ഇതിന് ശേഷം സ്വന്തം കുടുംബത്തെ കാണാൻ അനുമതിയുണ്ടായിരുന്നില്ല. 2006 മുതൽ 2008 വരെ ഭർത്താവ് മകളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പിതാവിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മകനേയും മകളേയും രാണ സാഹുവിൽ നിന്നും വേർപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

രാണുവിന്റെ അവസ്ഥ മോശമാണെന്ന അയൽക്കാർ അറിയിച്ചതിനെ തുടർന്ന് കിഷൻ ലാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് സന്നദ്ധ സംഘടനയുടെ സഹായത്തോടെ പൊലീസെത്തി രാണുവിനെ രക്ഷിക്കുകയായിരുന്നു. നിലവിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൂടുതൽ നടപടികൾ വൈകാതെയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Bhopal woman held hostage by husband's family rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.